Skip to main content

ചോംസ്കിയന്‍ ദര്‍ശനങ്ങള്‍ ഭാഷാപഠനത്തില്‍




 
ആമുഖം
 
ഭാഷാ ശാസ്ത്രജ്ഞന്‍,ചിന്തകന്‍,രാഷ്ട്രീയ പ്രവര്‍ത്തകന്‍ അമേരിക്കന്‍ വിദേശ നയങ്ങളുടെ ശക്തനായ വിമര്‍ശകന്‍, ഇടതുപക്ഷ സഹയാത്രികന്‍ എന്നീ നിലകളില്‍ ലോക പ്രശസ്തനാണ് നോം ചോംസ്കി, ഭാഷാശാസ്ത്ര മേഖലയില്‍ വിപ്ലവകരമായ ഒരു നൂതന ചിന്താസരണിക്ക് തുടക്കം കുറിച്ചു അദ്ദേഹം.ഭാഷാസമാര്‍ജ്ജനത്തേയും ബൗദ്ധിക വികസനത്തേയും സംബന്ധിച്ച് നിലവിലിരുന്ന ദര്‍ശനങ്ങള്‍ തിരുത്തിക്കുറിക്കുകയും, രചനാന്തരണ പ്രജനന വ്യാകരണം സാര്‍വ്വലൗകിക വ്യാകരണം തുടങ്ങിയ പുതിയ ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്തു ചോംസ്കിയന്‍ ചിന്താപദ്ധതി .
ഭാഷ നിര്‍മ്മിക്കപ്പെടുകയാണെന്നും ഭാഷയുടെ പ്രാഗ്രൂപം നമ്മുടെ മസ്തിഷ്ക്കത്തി- ലുണ്ടെന്നും അവതരിപ്പിച്ചുകൊണ്ട് അന്നുവരെയുള്ള ഭാഷ സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ചോംസ്കി രംഗത്ത് വന്നത്.അതുപയോഗിച്ച് ഭാഷ നിര്‍മ്മിച്ചെടുക്കാനും അറിവ് ആര്‍ജ്ജിക്കാനും ആണ് കുട്ടിയെ പ്രാപ്തനാക്കേണ്ടത്. അറിവ് കേവലം വിവരം മാത്രമല്ല വിജ്ഞാനം എന്ന അര്‍ത്ഥത്തിലാണ് ഇവിടെ വിവരിച്ചിരിക്കുന്നുത് .മൃഗ്ഗങ്ങളുടെ ചേഷ്ടാവ്യതിയാനങ്ങളുമായി ഭാഷാ പടനത്തെ തുലനം ചെയ്യുന്നത് ശരിയല്ലെന്നും അതിനേക്കാള്‍ ഉല്‍ക്കൃഷ്ടമായ ഒന്നാണ് മനുഷ്യന്‍റെ ഭാഷാപഠനമെന്നും ചോംസ്കി സമര്‍ത്ഥിക്കുന്നു .

ഭാഷാസമാര്‍ജ്ജനവും ബൗദ്ധികവികസനവും


ഭാഷാര്‍ജ്ജനത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വാദങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കുകയും അവയുടെ അടിസ്ഥാന തത്വങ്ങളെ പൊട്ടിക്കുകയും ചെയ്തു കൊണ്ടാണ് നോം ചോംസ്കി ഭാഷാ സമാര്‍ജ്ജനത്തേയും ബൗദ്ധിക വികസനത്തേയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നത്. അനുകരണത്തിലൂടെയാണ് കുട്ടി ഭാഷ സ്വായത്തുമാക്കന്നത് എന്ന ആശയത്തിന് , ഭാഷയെ സംബന്ധിച്ച ആലോചനകള്‍ ഉരിത്തിരിയുന്ന കാലത്തോളം തന്നെ പഴക്കമുണ്ട് . കേവലം അനുകരണങ്ങളില്‍ നിന്നോ, അനുഭവങ്ങളില്‍ നിന്നോ, വാചകങ്ങളുടെ ഘടനാപരമായ വിന്യാസക്രമങ്ങളില്‍ നിന്നോ ആണ് കുട്ടി ഭാഷ സ്വാംശീരിക്കുന്നത് തുടങ്ങിയ വാദങ്ങളെ ചോംസ്കിയന്‍ ജ്ഞാതൃവിപ്ലവം (cognitive revolution) പാടേ നിരാകരിക്കുന്നു മറിച്ച് \"ഉള്ളില്‍ ഭാഷയുള്ള കുട്ടി\' എന്ന ആശയമാണ് ചോംസ്കി മുന്നോട്ട് വെക്കുന്നത് .

ജീവശാസ്ത്ര പരമായി ചിട്ട ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഭാഷ എന്ന വസ്തുതയാണ് ഭാഷാ സമാര്‍ജ്ജനത്തെ സംബന്ധിച്ച ചോംസ്കിയന്‍ ദര്‍ശനത്തിന്‍റെ അടിസ്ഥാന ശില. നടക്കാന്‍ പഠിക്കന്നതു പോലെത്തന്നെയാണ് കുട്ടി ഭാഷ പഠിക്കുന്നതും. സമയം വരുന്പോള്‍ കുട്ടി നടക്കാന്‍ പഠിച്ചിരിക്കും .അതുപോലെ ഭാഷ പഠിക്കുന്ന കാര്യത്തിലും കുട്ടിയെ പ്രത്യേകമായി ഒന്നും പഠിപ്പിക്കേണ്ടതില്ല.സൈക്കിള്‍ ചവിട്ടാന്‍ പഠിക്കന്നതുപോലെയല്ല ഭാഷ പഠിക്കുന്നത്. പരിശീലനം വഴി നേടിയെടുക്കുന്ന കാര്യമാണ ്സൈക്കിള്‍ ചവിട്ടുക എന്നത്. പരിശീലനം വഴിയല്ല ഭാഷ പഠിക്കുന്നത് ജീവശാസ്ത്രപരമായി ചിട്ടചെയ്യപ്പെട്ട ജന്മസിദ്ധമായ സംവിധാനം ഉപയോഗിച്ചാണ്.

രണ്ടു വയസ്സാകുന്പോഴേക്കും ശിശു ഭാഷാ പഠനം ആരംഭിക്കുന്നു നാലോ അഞ്ചോ വയസ്സാകുന്പോഴേക്കും മാതൃഭാഷയിലെ മിക്കവാറും എല്ലാ നിയമങ്ങളും ആ ശിശു സ്വായത്തമാക്കി കഴിഞ്ഞിരിക്കും. കുട്ടിക്ക് തന്‍റെ ഭാഷാ സമൂഹവുമായി ഫലപ്രദമായി ആശയ വിനിമയം ചെയ്യാന്‍ കഴിയും ഭാഷകളെല്ലാം വളരെ സങ്കീര്‍ണ്ണനങ്ങളാണ്.ഒരു ഭാഷയെക്കുറിച്ചും പൂര്‍ണ്ണവും തൃപ്തികരവുമായ ഒരു സിദ്ധാന്തം ഇതുവരെ ആരും ആവിഷ്ക്കരിച്ചിട്ടില്ല.എങ്കിലും ഭാഷകര്‍ക്കും ശ്രോതാക്കള്‍ക്കും അനന്തമായ എണ്ണം വാക്യങ്ങള്‍ സൃഷ്ടിക്കാനും മനസ്സിലാക്കാനും കഴിയും. ഇത് പരിശീലനത്തിലൂടെയോ അനുകരണത്തിലൂടെയോ മാത്രം സ്വായത്തമാക്കുന്ന സിദ്ധിയല്ല എന്നത് ഭാഷാ സമാര്‍ജ്ജനത്തെ സംബന്ധിച്ച് അത്ഭുതകരമായ വസ്തുതയാണ്.

3 + 2=5,
2 x 3=6
എന്നിങ്ങനെ ലളിതമായ പ്രശ്നങ്ങള്‍ പോലും നിര്‍ധാരണം ചെയ്യാന്‍ സാധിക്കാത്ത കുട്ടി അഞ്ചുവയസ്സാുന്പോഴേക്കും ഭാഷയില്‍ പ്രാവീണ്യം നേടിയിരിക്കും എന്നത്, ഭാഷാ സ്വാംശീകരണം നടക്കുന്നത് ജൈവപ്രക്രിയ വഴിയാണ് എന്ന കണ്ടെത്തലിന് അടിവരയിടുന്നു.

കുട്ടി പരിചയപ്പെടുന്ന ഭാഷ പലപ്പോഴും അപൂര്‍ണ്ണവും ക്രമരഹിതവും നാമമാത്രവുമാണ് കുട്ടിയുടെ ഭാഷാസമൂഹത്തിലെ ആളുകള്‍ എപ്പോഴും വ്യാകരണബദ്ധമായ പൂര്‍ണ്ണവാക്യങ്ങള്‍ ഉപയോഗിച്ചല്ല ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ഇത് ശിശു വികസിപ്പിച്ചെടുക്കുന്ന ഭാഷാശേഷിയെ ബാധിക്കുന്നില്ല അവിശ്വസനീയമായവിധം ചെറിയ കാലയളവിനുള്ളില്‍ അവരുടെ ഭാഷാജ്ഞാനം പുഷ്ടവും വ്യവസ്ഥാ പൂര്‍ണ്ണവുമായിത്തീരുന്നു ഏത് ഭാഷയുടെ കാര്യത്തിലായാലും പ്രവചനവിധേയമായ പ്രായത്തിലാണ് കുട്ടികള്‍ ഭാഷാ പഠനം ആരംഭിക്കുന്നത്. വ്യക്തമായ ചില ഘട്ടങ്ങളിലൂടെ പഠനം മുന്നേറുകയും ചെയ്യുന്നു. രണ്ട് വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സുവരേയാണ്. ഭാഷാപഠനം ഏററവും തീവ്രമായ രീതിയില്‍ നടക്കുന്നത് . പന്ത്രണ്ട് വയസ്സിനു ശേഷം ഭാഷ പഠിക്കുന്നതിനുള്ള കഴിവ് മന്ദീഭവിക്കുകയാണ് ചെയ്യുക എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ് .കുട്ടിയുടെ മസ്തിഷ്ക്കം വികാസം പ്രാപിക്കുന്നത് രണ്ട് വയസ്സിന്‍റേയും പന്ത്രണ്ട് വയസ്സിന്‍റെയും ഇടയിലാണെന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.വളര്‍ച്ചയുടെ പ്രത്യേക ഘട്ടങ്ങളില്‍ വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ ഒരുപോലെയുള്ള നിയമങ്ങളാണ്. ഉപയോഗപ്പെടൂത്തുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് .

ഉദാ: ഒരു പ്രത്യേക ഘട്ടത്തിലെത്തിയ ഏത് ശിശുവും ഒരു പദം മാത്രം ഉള്‍പ്പെടുന്ന നിര്‍മ്മിതികളാണ ് ഉപയോഗിക്കന്നത് .

ഭാഷാസമാര്‍ജ്ജന ഉപകരണം ( L A D)

ചോംസ്കിയന്‍ മാതൃകയിലുള്ള രചനാന്തരണ പ്രജനന വ്യാകരണം ഉടലെടുത്തതുമുതല്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശയമാണ ്, മനുഷ്യമനസ്സില്‍ അഥവാ മസ്തിഷ്ക്കത്തില്‍ ഭാഷക്കു വേണ്ടി നീക്കി വെച്ചിട്ടുള്ള ഒരു ഘടകമുണ്ടെന്നുള്ളത് .മനുഷ്യന് ജന്മസിദ്ധമായ ഈ സംവിധാനത്തെ \"ഭാഷാസമാര്‍ജ്ജന ഉപകരണം\' ( Language Acquisition Device- L A D )
എന്ന് വിശേഷിപ്പിക്കുന്നു . പ്രവര്‍ത്തിക്കുന്ന ഒരു കന്പ്യൂട്ടര്‍ സിസ്റ്റവുമായാണ ് ചോംസ്കി \"എല്‍ എ ഡി \' യെ താരതമ്യം ചെയ്യുന്നത് . മനസ്സില്‍ ഭാഷാഘടകമെന്ന വേര്‍തിരിച്ചെടുക്കാവുന്ന ഒരു ഘടകമുണ്ടെന്നും അതിന് വ്യക്തമായ സവിശേഷതകളും ഘടനയും വ്യവസ്ഥയുമുണ്ടെന്നും അദ്ധേഹം പറയുന്നു സ്വന്തമായി ഭാഷ രൂപപ്പെടുത്താനും വ്യാകരണ നിയമങ്ങള്‍ പഠിക്കാനും ഭാഷ പ്രയോഗിക്കാനുമുള്ള ഒരു കഴിവ് മനുഷ്യര്‍ക്കുണ്ട് . അനുഭവങ്ങളിലൂടെ പഠിച്ചു വരുന്ന ഭാഷയിലുള്ള അറിവ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക്കാന്‍ മനഷ്യന് സാധിക്കുന്നു .

സാര്‍വ്വലൗകീക വ്യാകരണം ( Universal Grammar)

ഭാഷാശാസ്ത്രത്തിന് ചോംസ്കിയുടെ ഏററവും വലിയ സംഭാവനയാണ്്
\"സാര്‍വ്വലൗകീക വ്യാകരണം.\'എല്ലാ ഭാഷകളും,പ്രാദേശിക ഭേദങ്ങളും കാഴ്ചയിലും , ഉച്ചാരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നണ്ടെങ്കിലും സൂക്ഷ്മ ദര്‍ശനത്തില്‍ അവക്കെല്ലാം അടിസ്ഥാനപരമായി സാമ്യത കണ്ടെത്താന്‍ കഴിയുമെന്നാണ് ചോംസ്കി പറയുന്നത് ഇതിനേയാണ്് സാര്‍വ്വലൗകീക വ്യാകരണം എന്നത് കൊണ്ട് അദ്ദേഹം വിവരിക്കുന്നത്.ഈ നിയമം ജന്മനാ തന്നെ എല്ലാ മനുഷ്യരിലുമുണ്ടെന്നും അതിനാലാണ് ഭാഷാപഠനം സാധ്യമാകുന്നതെന്നും ചോംസ്കി പറയുന്നു . എല്ലാ ഭാഷയിലും ഒരു വാചകത്തിന് കര്‍ത്താവ് , കര്‍മ്മം, ക്രിയ്യ എന്നീ ഘടകങ്ങളുണ്ട് . എന്നാല്‍ അവയുടെ ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസം വരുന്നത് .

ഉദാഹരണമായി ഇംഗ്ലീഷില്‍ കര്‍ത്താവ്, ക്രിയ്യ, കര്‍മ്മം, എന്നീ ക്രമത്തിലാണ്് വാചകം ക്രമീകരിച്ചിരിക്കുന്നത് മലയാളത്തില്‍ കര്‍ത്താവ്, കര്‍മ്മം, ക്രിയ്യ, എന്ന ക്രമത്തിലും . അതുപോലെ ജാപ്പനീസ് ഭാഷയിലും കര്‍ത്താവ്, കര്‍മ്മം, ക്രിയ്യ, എന്ന ക്രമമാണ്്
പാലിച്ചിരിക്കുന്നത് . കുട്ടി തന്‍റെ ചുററുപാടില്‍ നിന്ന് ഭാഷ അഭ്യസിക്കുന്നതോടൊപ്പം തന്നെ അറിയാതെ തന്നെ വ്യാകരണവും ഗ്രഹിക്കുന്നുണ്ടെന്ന് ചോംസ്കി പറയുന്നു.

ചോംസ്കിയുടെ ഭാഷ സമാര്‍ജ്ജന സിദ്ധാന്തത്തെ പിന്തുണക്കുന്ന ചില വസ്തുതകള്‍

1. പഠന പ്രായം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മൂന്ന് മുതല്‍ പത്തു വയസ്സുവരേയുള്ള കാലയളവിനുള്ളില്‍ ഭാഷാസമാര്‍ജ്ജനം നടക്കുന്നു. ഈ കാലയളവിന് ശേഷം ഭാഷ ഗ്രഹണവും പഠനവും ദുഷ്ക്കരമായിത്തീരും. ചെറുക്ലാസുകളില്‍ പഠിക്കുന്ന ഭാഷയാണ് കുട്ടിക്ക് മുതല്‍ക്കൂട്ടായിത്തീരുന്നത്.

2.ഭാഷാസമാര്‍ജ്ജനം എന്നത് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല, സ്വതസിദ്ധമായി നടക്കുന്ന പ്രക്രിയയാണത് ഭാഷ പഠിക്കുന്നതിന് പരിശീലനം നല്‍കേണ്ടതില്ലെന്നും ഓരോ സമയത്തും കുട്ടി അത് നേടിയെടുക്കുമെന്നും ചോംസ്കി വാദിച്ചു .

3.ഭാഷാ പ്രയോഗങ്ങളില്‍ വരുത്തുന്ന തെറ്റുകള്‍ (പ്രധാനമായും ഏകവചന ,ബഹുവചന സന്ദ ര്‍ഭങ്ങളില്‍ ) തിരുത്താന്‍ മിനക്കെടേണ്ടതില്ല. കാരണം ഇങ്ങനെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം ഉണ്ടാക്കുന്നില്ല വാക്കുകള്‍ പറയുന്നതില്‍ നിന്ന് കുട്ടികള്‍ പിന്തിരിയുന്നതിന്് ഇത് ഒരു പക്ഷേ ഇടവരുത്തിയേക്കാം. ഓരോ കുട്ടിയും നിശ്ചിത സമയത്തിനുള്ളില്‍ ഇത്തരം തെറ്റുകള്‍ തിരുത്തി താനേ മുന്നേറിക്കൊള്ളും.

4.ഭാഷാപരമായ ആശയവിനിമയത്തേയും വ്യാഖ്യാനത്തേയും നിയന്ത്രിക്കുന്ന ന്യൂറോണകളുടെ ഘടനയെ അടിസ്ഥാനമാക്കി ചോംസ്കി അവതരിപ്പിച്ച സിദ്ധാന്തമാണ് ഭാഷ ജന്മസിദ്ധവും സംഘടിതവുമായ വ്യവസ്ഥയാണ് എന്നത്. ഭാഷാസ്വീകരണം വ്യത്യസ്ഥ പ്രദേശങ്ങളിലും സമാനമാണ ്.പഠിതാവ് കടന്ന് പോകുന്ന ഭാഷാസമാര്‍ജ്ജന ഘട്ടങ്ങള്‍ക്ക് വ്യത്യസ്ഥ സംസ്കാരങ്ങളുടേയോ നാടുകളുടേയോ പേരില്‍ ഭേദമില്ല.

ഉപസംഹാരം 

ഭാഷാ സമാര്‍ജ്ജന ഉപകരണം സാര്‍വ്വലൗകീക വ്യാകരണം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ മുന്നോട്ടു വെക്കുക വഴി ഭാഷാ ശാസ്ത്ര മേഖലയില്‍ വിപ്ലവകരമായ വലിയ ചര്‍ചകള്‍ക്ക് വഴിയൊരുക്കുകയാണ് ചോംസ്കി ചെയ്തത്.കുട്ടിയുടെ ഉള്ളില്‍ ഭാഷ ഉണ്ടെന്ന അറിവ്, കുട്ടിയെ പഠിപ്പിക്കുക എന്ന പൗരാണിക സങ്കല്‍പ്പത്തെ കീഴ്മേല്‍ മറിക്കുന്നു. ഭാഷ എന്നത് മനുഷ്യന്‍റെ തലച്ചോറിലെ ജൈവീകമായ ഘടകത്തിന്‍റെ വളര്‍ച്ചയാണ് എന്ന അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ മനുഷ്യന്‍റെ ഭാഷാവികാസത്തെ കുറിച്ചുള്ള വിദ്യഭ്യാസ- മനഃശാസ്ത്ര രംഗത്തേയും വിദ്യഭ്യാസ ഗവേഷണ രംഗത്തേയും പുതിയ കാഴ്ചപ്പാടുകള്‍ക്ക് വഴി തെളിച്ചു .

സഹായക ഗ്രന്ധങ്ങള്‍

1.ഭാഷാ ശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം - ഡോ.കെ.എന്‍.ആനന്ദന്‍
2.വ്യദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം - ഒരു സംഘം ലേഖകര്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 

Comments

Popular posts from this blog

Digital album

Digital album . Full

Break the Boredom

Fill your paper With The breathing of Your heart!                   Lock down വിരസതയിൽ വീട്ടിൽ കഴിയുന്ന നമ്മുടെ കോളേജിലെ ഒന്നാം വർഷ സ്റ്റുഡന്റ്  ടീച്ചേർസ്നു കലാബോധം പ്രകടമാക്കാൻ  വേണ്ടി  വിക്ടറി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,  കോളേജ് യൂണിയൻ നേതൃത്വത്തിൽ ഒരു ONLINE ARTS CONTEST : "Break The Boredom" എന്ന പേരിൽ നടത്തി. സ്വന്തം കഴിവുകളെ 5 categoryകളിലായി പ്രകടിപ്പിക്കാനാണ്  ഇതിലൂടെ അവസരം ഒരുങ്ങിയത്. Category 1: Craft making             സ്വയം ചെയ്ത എന്ത് craft വർക്കും present ചെയ്യൽ.  Eg: waste material crafts, flower making, bottle art etc.....  Category 2 : Art presentation                 സ്വന്തം വരകൾ present ചെയ്യൽ.   Eg: pencil drawing, paintings, fabric paintings, glass paintings etc...  Category 3 : Photography                    ഫോൺ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ പോസ്...

Covid time

മനോഹരവും സ്വസ്തവുമായ സ്വപ്നങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ പ്രതികാരമെന്ന പോൽ പടർന്ന് കയറിയ കോവിഡ്. മനുഷ്യനൊഴികെ സകല ചരാചരങ്ങളും സന്തോഷത്തിൽ മുഴുകുമ്പോൾ, അടച്ച മുറിയിലും മുടിയ മുഖത്താലും മനുഷ്യർ തന്നെ തിരയുമ്പോൾ... കോവിഡ് കാലം അതിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്നു.എന്നാൽ മനുഷ്യനാണ് !തോൽക്കാൻ മനസില്ലാത്തവൻ! മരണം നിസാരമായി ചിരിക്കും വരെ ചങ്കൂറ്റമുള്ളവൻ On Covid time  1 Covid Reading challenge 2  LockTube-Sound of Stories 3  Break the Boredom 4. World of Chart challenge കോ വിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് ലോക് -ഡൗണിന്റെ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖല മാത്രമെടുത്തു പറയുകയാണെങ്കില്‍ നല്ലൊരു അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണ് കോവിഡ് വില്ലനായെത്തിയത്. പഠിപ്പിച്ചു തീരാത്ത ക്ലാസുകളും എഴുതി തീര്‍ക്കാത്ത പരീക്ഷകളുമായി അതങ്ങനെ ക്ലൈമാക്‌സില്‍ എത്തിയ കഥമാറ്റി പുതിയത് രചിച്ചു കൊണ്ടിരിക്കുന്നു. ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനങ്ങളും പാഠപുസ്തകങ്ങളും പകരമെത്തി. എന്നാല്‍ കലാലയ ജീവിതത്തില്‍ അങ്ങനെ പ...