കഥകളി വേഷങ്ങൾ
കേരളത്തിൻ്റെ അഭിമാനം ഇന്ന് വാനോളം ഉയർത്തി, ലോക കലാഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം ഉറപ്പിച്ച കലാരൂപമാണ് കഥകളി.മലയാളത്തെക്കുറിച്ച് അറിവുള്ളവർ അറിഞ്ഞിരിക്കേണ്ട അമൂല്യ സ്വത്താണ് കലകളുടെ രാജൻ എന്നറിയപ്പെടുന്ന കഥകളി.കേരളത്തിലെ ക്ഷേത്ര - നാടൻ കലകളുടെ ആകെത്തുകയാണ് ഈ കലാരൂപം. നമ്മുടെ മലയാളം പാഠ്യക്രമത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പഠന വസ്തുകൂടിയായിരുന്നു ഈ കലാരൂപം.നിർഭാഗ്യവശാൽ വളരെ വിരളമായി മാത്രമേ ഇന്നത്തെ പാഠ്യക്രമത്തിൽ ഈ കലാരാജൻ കടന്ന് വരുന്നുള്ളു. ഇത് മനസിലാക്കിക്കൊണ്ടാണ് സർഗാത്മക പ്രവർത്തനം എന്ന നിലയിൽ കഥകളി വേഷങ്ങൾ വിവിധ ക്ലാസ്സിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനം ചെയ്തത്.
Comments
Post a Comment