മനോഹരവും സ്വസ്തവുമായ സ്വപ്നങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ പ്രതികാരമെന്ന പോൽ പടർന്ന് കയറിയ കോവിഡ്. മനുഷ്യനൊഴികെ സകല ചരാചരങ്ങളും സന്തോഷത്തിൽ മുഴുകുമ്പോൾ, അടച്ച മുറിയിലും മുടിയ മുഖത്താലും മനുഷ്യർ തന്നെ തിരയുമ്പോൾ... കോവിഡ് കാലം അതിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്നു.എന്നാൽ മനുഷ്യനാണ് !തോൽക്കാൻ മനസില്ലാത്തവൻ! മരണം നിസാരമായി ചിരിക്കും വരെ ചങ്കൂറ്റമുള്ളവൻ
കോവിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് ലോക് -ഡൗണിന്റെ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖല മാത്രമെടുത്തു പറയുകയാണെങ്കില്‍ നല്ലൊരു അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണ് കോവിഡ് വില്ലനായെത്തിയത്. പഠിപ്പിച്ചു തീരാത്ത ക്ലാസുകളും എഴുതി തീര്‍ക്കാത്ത പരീക്ഷകളുമായി അതങ്ങനെ ക്ലൈമാക്‌സില്‍ എത്തിയ കഥമാറ്റി പുതിയത് രചിച്ചു കൊണ്ടിരിക്കുന്നു. ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനങ്ങളും പാഠപുസ്തകങ്ങളും പകരമെത്തി. എന്നാല്‍ കലാലയ ജീവിതത്തില്‍ അങ്ങനെ പഠിപ്പും പഠനവും പരീക്ഷയും മാത്രമല്ല, പിന്നീട് നാം കണ്ടത് ക്രിയേറ്റിവിറ്റിയുടെ പുതിയ അനുഭവങ്ങളും അശയങ്ങളും തങ്ങളുടെ സിലബസില്‍ കൂട്ടി ചേര്‍ക്കുന്ന അദ്ധ്യാപകരെയും കുട്ടികളെയുമാണ്..
1 Covid Reading challenge
ഡിഗ്രിയുടെ ആദ്യ വർഷങ്ങളിൽ വായനയുടെ സുവർണ കാലം ആഘോഷിച്ചതാണ്, പിന്നെ എവിടെയോ വച്ച് അതിൻ്റെ ഒഴുക്ക് നിലച്ചു.അതിനൊരു പരിഹാരം കണ്ടെത്തുകയാണ് " Covid Reading challenge " എന്നതിലൂടെ 1000 മലയാള ചെറുകഥകൾ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് വായിക്കുക
.. വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ്.
Lock down വിരസതയിൽ വീട്ടിൽ കഴിയുന്ന നമ്മുടെ കോളേജിലെ ഒന്നാം വർഷ സ്റ്റുഡന്റ് ടീച്ചേർസ്നു കലാബോധം പ്രകടമാക്കാൻ വേണ്ടി വിക്ടറി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോളേജ് യൂണിയൻ നേതൃത്വത്തിൽ ഒരു ONLINE ARTS CONTEST : "Break The Boredom" എന്ന പേരിൽ നടത്തി. സ്വന്തം കഴിവുകളെ 5 categoryകളിലായി പ്രകടിപ്പിക്കാനാണ് ഇതിലൂടെ അവസരം ഒരുങ്ങിയത്.
…
Comments
Post a Comment