മധുരം ഗായതി - ഒ.വി.വിജയൻ
സുകന്യയെ കാണാൻ അസംഖ്യം മൺചുറ്റുകളിൽ നിന്ന് വേരുകൾ അഴിച്ചെടുത്തു വഴിയാകെ നടന്നു വന്ന , പിന്നെ അവളെയുമെടുത്ത് , അപഹരിക്കപ്പെട്ട നന്ദിനി പയ്യിനെയും അവളുടെ അച്ഛനമ്മമാരായ മൃത്യുഞ്ജയനെയും ദേവയാനിയെയും തിരഞ്ഞു ഉത്തരാർദ്ധ ഗോളത്തിലേക്കു പറന്ന മഹാവൃക്ഷം ആൽമരം .തിന്മയുടെ ആണവ സ്‌ഫോടനത്തിനു ശേഷം രണ്ടായി പൊട്ടിപ്പിളർന്നു പോയ ഭൂമി ഇന്ന് രണ്ടു അർദ്ധഗോളങ്ങളാണ് . ഉത്തരാര്ധ ഗോളത്തിൽ , യുക്തിയുടെ പരിപൂർണതയുള്ള യന്ത്രങ്ങളുണ്ട് . മഹായന്ത്രം അനേകം മനുഷ്യരെ നിർമിച്ചിരിക്കുന്നു . അവിടെ കൃതൃമമായ ഒരു ഭൂമി ഉണ്ടായി വന്നിരിക്കുന്നു,ഭ്രമണ പഥമില്ലാത്തൊരു പാതിഭൂമി . സുകന്യയുടെ പ്രിയപ്പെട്ടവർ അപഹരിക്കപ്പെട്ടത് അവിടേക്കാണ് . നന്ദിനിയുടെ അമൃത് ചുരത്താൻ മഹായന്ത്രം അവരെ തടവിലാക്കിയിരിക്കുന്നു .ദക്ഷിണാർത്ഥ ഗോളത്തിലാകട്ടെ , പ്രാകൃത മനുഷ്യർ , പ്രകൃതിയിൽ പറ്റിവളരുന്ന സസ്യ സമൂഹങ്ങൾ , ജൈവികത ...
.
Comments
Post a Comment