Skip to main content

Sem 2 - reading and reflection മഞ്ഞ്

പുസ്തകം : മഞ്ഞ്
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍
പ്രസാധകര്‍ : കറന്റ് ബുക്സ് , തൃശൂര്‍

Download in pdf format



വളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്. നിശബ്ദതയുടെ നീക്കിയിരിപ്പ്. വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം. സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്രയെ അനീതി, വഞ്ചന,ചതി എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍ ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല... സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ? കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ... നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ... "ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..

Comments

Popular posts from this blog

Digital album

Digital album . Full

Break the Boredom

Fill your paper With The breathing of Your heart!                   Lock down വിരസതയിൽ വീട്ടിൽ കഴിയുന്ന നമ്മുടെ കോളേജിലെ ഒന്നാം വർഷ സ്റ്റുഡന്റ്  ടീച്ചേർസ്നു കലാബോധം പ്രകടമാക്കാൻ  വേണ്ടി  വിക്ടറി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,  കോളേജ് യൂണിയൻ നേതൃത്വത്തിൽ ഒരു ONLINE ARTS CONTEST : "Break The Boredom" എന്ന പേരിൽ നടത്തി. സ്വന്തം കഴിവുകളെ 5 categoryകളിലായി പ്രകടിപ്പിക്കാനാണ്  ഇതിലൂടെ അവസരം ഒരുങ്ങിയത്. Category 1: Craft making             സ്വയം ചെയ്ത എന്ത് craft വർക്കും present ചെയ്യൽ.  Eg: waste material crafts, flower making, bottle art etc.....  Category 2 : Art presentation                 സ്വന്തം വരകൾ present ചെയ്യൽ.   Eg: pencil drawing, paintings, fabric paintings, glass paintings etc...  Category 3 : Photography                    ഫോൺ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ പോസ്...

Covid time

മനോഹരവും സ്വസ്തവുമായ സ്വപ്നങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ പ്രതികാരമെന്ന പോൽ പടർന്ന് കയറിയ കോവിഡ്. മനുഷ്യനൊഴികെ സകല ചരാചരങ്ങളും സന്തോഷത്തിൽ മുഴുകുമ്പോൾ, അടച്ച മുറിയിലും മുടിയ മുഖത്താലും മനുഷ്യർ തന്നെ തിരയുമ്പോൾ... കോവിഡ് കാലം അതിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്നു.എന്നാൽ മനുഷ്യനാണ് !തോൽക്കാൻ മനസില്ലാത്തവൻ! മരണം നിസാരമായി ചിരിക്കും വരെ ചങ്കൂറ്റമുള്ളവൻ On Covid time  1 Covid Reading challenge 2  LockTube-Sound of Stories 3  Break the Boredom 4. World of Chart challenge കോ വിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് ലോക് -ഡൗണിന്റെ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖല മാത്രമെടുത്തു പറയുകയാണെങ്കില്‍ നല്ലൊരു അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണ് കോവിഡ് വില്ലനായെത്തിയത്. പഠിപ്പിച്ചു തീരാത്ത ക്ലാസുകളും എഴുതി തീര്‍ക്കാത്ത പരീക്ഷകളുമായി അതങ്ങനെ ക്ലൈമാക്‌സില്‍ എത്തിയ കഥമാറ്റി പുതിയത് രചിച്ചു കൊണ്ടിരിക്കുന്നു. ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനങ്ങളും പാഠപുസ്തകങ്ങളും പകരമെത്തി. എന്നാല്‍ കലാലയ ജീവിതത്തില്‍ അങ്ങനെ പ...