എം.എൻ.വിജയൻ ജീവചരിത്രം
പാഠഭാഗം
1930 ജൂണ്‍ 8-നു കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി ഇദ്ദേഹം ജനിച്ചു. അധ്യാപകന്‍, നിരൂപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. പതിനഞ്ചാം വയസ്സില്‍ 'ആധ്യാത്മികവിപ്ലവം' എന്ന ആദ്യലേഖനം പ്രസിദ്ധീകരിച്ചു. വൈലോപ്പിള്ളി, കേസരി എ.ബാലകൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരെക്കുറിച്ച് പഠനങ്ങള്‍ നടത്തി. മുപ്പതിലേറെ കൃതികള്‍ രചിച്ചു. ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തായ വി.എസ്. അനില്‍കുമാര്‍, വി.എസ്.സുജാത, വി.എസ്.സുനിത എന്നിവര്‍ മക്കളാണ്. എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകള്‍ നല്കുന്നണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമര്‍ശകനാണ് ഇദ്ദേഹം. 2007 ഒക്ടോബര്‍ 3-ന് ഇദ്ദേഹം ഓര്‍മ്മയായി. “കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം" എന്നതായിരുന്നു അവസാനമായി ഇദ്ദേഹം പറഞ്ഞ വാചകങ്ങള്‍.
പുരസ്കാരങ്ങൾ
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കൃതികള്‍
* ചിതയിലെ വെളിച്ചം
* മരുഭൂമികള്‍ പൂക്കുമ്പോള്‍
* കവിതയും മനഃശ്ശാസ്ത്രവും
* ശീര്‍ഷാസനം
* എം.എന്‍.വിജയന്‍ സമ്പൂര്‍ണകൃതികള്‍
* മനുഷ്യന്‍ പാര്‍ക്കുന്ന ലോകങ്ങള്‍
* പുതിയ വര്‍ത്തമാനങ്ങള്‍
* നൂതന ലോകങ്ങള്‍
* വര്‍ണ്ണങ്ങളുടെ സംഗീതം
* കാഴ്ചപ്പാട്
* അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍
* വാക്കും മനസ്സും
* ഫാസിസത്തിന്റെ മനഃശാസ്ത്രം
* സംസ്കാരവും സ്വാതന്ത്ര്യവും
* അടയാളങ്ങള്‍
* ചുമരില്‍ ചിത്രമെഴുതുമ്പോള്‍
* എം.എന്‍.വിജയന്‍ പ്രഭാഷണങ്ങള്‍
* എം.എന്‍.വിജയന്‍ പ്രബന്ധങ്ങള്‍, പ്രഭാഷണങ്ങള്‍, സ്മൃതിചിത്രങ്ങള്‍
* കലയിലെ സ്വാതന്ത്ര്യം
* കലയും ജീവിതവും
* കവിതയുടെ ലോകപദം
* അധിനിവേശത്തിന്റെ വഴികള്‍
* പ്രതിരോധങ്ങള്‍
* ഭയവും അഭയവും
* ഫാഷിസം സിദ്ധാന്തം, പ്രയോഗം, പ്രതിരേധം
* പ്രകൃതിപാഠങ്ങള്‍
* വിയോജിക്കാനുള്ള സ്വാതന്ത്ര്യം
* കാലിഡോസ്കോപ്പ്
* ഒളിച്ചുകടത്തിയ ആയുധങ്ങള്‍
* എഴുത്തും പ്രത്യയശാസ്ത്രവും
* സ്വാതന്ത്ര്യത്തിന്റെ അര്‍ഥം
Comments
Post a Comment