എൻ.പി.മുഹമ്മദ് ജീവചരിത്രം
പാഠഭാഗം
നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കോഴിക്കോട് ജില്ലയിലെ കുണ്ടൂങ്ങലില്‍ 1929 ജൂലൈ മാസത്തില്‍ ജനിച്ചു. സ്വാതന്ത്ര്യസമരസേനാനി എന്‍ പി അബുവിന്റെ മകനാണ്. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയായി. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായിരുന്നു. കുറച്ചുകാലം കേരളകൗമുദിയുടെ കോഴിക്കോട് റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡുനേടിയ ദൈവത്തിന്റെ കണ്ണ് എന്ന കൃതി അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്നു. എം ടി വാസുദേവന്‍ നായരുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് എന്ന നോവല്‍ ശ്രദ്ധേയമായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്രസാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ ചുമതല വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ് മകനാണ്. 2002 ജനുവരി 3 ന് അന്തരിച്ചു. പ്രധാനകൃതികള്‍: ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം ടിയോടൊപ്പം) ഹിരണ്യക ശിപു, തങ്കവാതില്‍, ഗുഹ, നാവ്, പിന്നെയും എണ്ണപ്പാടം, മുഹമ്മദ് അബ്ദുറഹ്മാന്‍ - ഒരു നോവല്‍ (നോവലുകള്‍), എന്‍ പി മുഹമ്മദിന്റെ കഥകള്‍, ഡീ കോളണൈസേഷന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍), പുകക്കുഴലും സരസ്വതിയും, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം, വീരരസം സി വി കൃതികളില്‍, സെക്യുലര്‍ ഡെമോക്രസിയും ഇന്ത്യയിലെ മുസ്ലീങ്ങളും (നിരൂപണങ്ങള്‍) അവര്‍ നാലുപേര്‍, ഉപ്പും നെല്ലും, കളിക്കോപ്പുകള്‍ (ബാലസാഹിത്യം) ഇസ്ലാം രാജമാര്‍ഗ്ഗം (പരിഭാഷ).
Comments
Post a Comment